Thursday, September 12, 2013

ഷെയര്‍ മാര്‍ക്കറ്റ്

നല്ലൊരു ഓഫീസും കമ്പ്യൂട്ടറുമൊക്കെയായിട്ടാണ് ആ ഗ്രാമത്തില്‍ അയാള്‍ ബിസിനസ് തുടങ്ങിയത്. പിറ്റേ ദിവസം അവിടെ ബോര്‍ഡുയര്‍ന്നു. “ ഒതളങ്ങ ഒന്നിനു 10 രൂപ നിരക്കില്‍ എടുക്കപ്പെടും...”
ആള്‍ക്കാര്‍ അത്ഭുതപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഒതളങ്ങയ്ക്ക് 10 രൂപയോ..! അവര്‍ നാടു മുഴുവന്‍ നടന്ന് ഒതളങ്ങ ശേഖരിച്ചു, അയാള്‍ പത്തുരൂപ നിരക്കില്‍ എല്ലാം വാങ്ങി. അധികം താമസിയാതെ ആ നാട്ടില്‍ ഒതളങ്ങ കിട്ടാതായി. അപ്പോള്‍ വീണ്ടും ബോര്‍ഡുയര്‍ന്നു:
“ ഒതളങ്ങ ഒന്നിനു 20 രൂപ..”

അതോടെ പലരും പുറത്തൊക്കെ പോയി ഒതളങ്ങ ശേഖരിച്ച് അയാള്‍ക്കു വിറ്റു. എല്ലാത്തിനും 20 രൂപ വീതം കിട്ടുകയും ചെയ്തു. ക്രമേണ ഒതളങ്ങ വരവ് വീണ്ടും കുറഞ്ഞു.
അപ്പോള്‍ അയാള്‍ വീണ്ടും വിലയുയര്‍ത്തി, ഒരെണ്ണത്തിനു 30 രൂപയാക്കി. കുറച്ചെണ്ണം കൂടി കിട്ടിയെങ്കിലും പിന്നീട് വരവ് തീരെ നിലച്ചു. അപ്പോള്‍ വീണ്ടും വിലയുയര്‍ന്നു,
“ഒരു ഒതളങ്ങ 50 രൂപ..!” മോഹവില. എന്നാല്‍ ഒരിടത്തും ഒതളങ്ങ കിട്ടാനില്ല.

ആയിടെ കമ്പനി ഉടമസ്ഥന്‍ തന്റെ അസിസ്റ്റന്റിനെ ഓഫീസിലിരുത്തി അത്യാവശ്യമായി വിദേശപര്യടനത്തിനു പോയി.
അസിസ്റ്റന്റ് അന്നാട്ടിലെ ചിലരോടു പറഞ്ഞു, “ഈ ഗോഡൌണില്‍ കിടക്കുന്ന ഒതളങ്ങ മുഴുവന്‍ ഞാന്‍ 35 രൂപയ്ക്കു നിങ്ങള്‍ക്കു തരാം. മുതലാളി വരുമ്പോള്‍ 50 രൂപയ്ക്ക് വിറ്റോളു, ഒരധ്വാനവുമില്ലാതെ 15 രൂപ ലാഭമുണ്ടാക്കാം..”
വിവരമറിഞ്ഞ ആള്‍ക്കാര്‍ ക്യൂ നിന്ന് ഗോഡൌണില്‍ കിടന്ന ഒതളങ്ങ മുഴുവന്‍ 35 രൂപ നിരക്കില്‍ കരസ്ഥമാക്കി. അവസാനത്തെ ഒതളങ്ങയും വിറ്റു തീര്‍ന്ന ആ രാത്രി അസിസ്റ്റന്റ് കടപൂട്ടി സ്ഥലം വിട്ടു.
ചാക്കുകളില്‍ ഉണക്ക ഒതളങ്ങയുമായി ആ നാട്ടുകാര്‍ കുറേനാള്‍ കാത്തിരുന്നു, പിന്നെ എല്ലാം കുഴിവെട്ടി മൂടി.

(ഇത്തരം കഥകളുടെ പല രൂപങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം, എല്ലാത്തിന്റെയും സാരാംശം ഒന്നു തന്നെ, ഷെയര്‍ മാര്‍ക്കറ്റ് )



By Biju Kumar Alakode

Tuesday, September 03, 2013

സുഖ  പ്രസവം


ഭാര്യയുടെ പ്രസവ സമയം ഹോസ്പിറ്റല്‍വരാന്തയില്‍ ഉലാത്തികൊണ്ടിരിക്കുന്ന എന്‍റെ അടുക്കല്‍ വന്നു സിസ്റ്റര്‍ പറയുന്നു , പ്രസവിച്ചു പെണ്‍കുഞ്ഞു പ്രശ്നങ്ങള്‍ ഒന്നും ഇല്ല ,ഉടനെ നാട്ടില്‍ വിളി പ്രധീക്ഷിച്ചിരിക്കുന്ന ബന്ധുക്കള്‍ക്ക് ഓരോരുത്തര്‍ക്ക് ആയി ഫോണ്‍ ചെയ്യല്‍ തുടങ്ങി ,എല്ലാവരോടും ഒരുപോലെ പറഞ്ഞു , പ്രസവിച്ചു "സുഖ പ്രസവം" ആയിരുന്നു ,പെണ്‍കുഞ്ഞ്, കുട്ടിയും ഉമ്മയും സുഖമായിരിക്കുന്നു ...........അങ്ങിനെ കുറച്ചു സമയത്തിന് ശേഷം ഭാര്യയെ ഡെലിവറി റൂമില്‍ നിന്നും പുറത്ത് കൊണ്ട് വരുന്നു .......എന്നെ ആദ്യം കണ്ടപ്പോള്‍ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന തുറിച്ചു നോട്ടം ..........................ഞാന്‍ നാട്ടില്‍ വിളിച്ചു "സുഖ പ്രസവം" എന്ന് പറയുന്നത് ഡെലിവറി റൂമില്‍ വച്ചു അവള്‍ കേട്ടിരുന്നു , പ്രസവം സുഖമായിരുന്നോ എന്നുള്ളത് എനിക്കല്ലേ അറിയൂ എന്നായിരുന്നു ആ നോട്ടത്തിന്‍റെ അര്‍ഥം എന്ന്‍ പിന്നീട് ആണ് എനിക്ക് മനസിലായത്..



Thursday, September 01, 2011

വീക്ക്‌ ലീക്സ്‌ പുറത്ത്‌ വിട്ട ഭൂതം



ദിവസങ്ങളില്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം വീക്ക്‌ ലീക്സ്‌ പുറത്ത്‌ വിട്ട ന്യൂസ്‌ ആണ്ണ്‍.എന്നാല്‍ അത് ശരിയാണെന്നും അമേരിക്കയുമായും ചര്‍ച്ച നടത്തയിരുന്നു എന്നും,സീ.പീ.എം. നയം എന്താണന്ന് അവരെ ധരിപ്പിച്ചു എന്നും സഖാവ്‌ പിണറായി
ത്തുറന്ന്‍ പറഞ്ഞു . അപ്പോള്‍ പലരും കൊക്കകോള എന്ന കമ്പനിയെ ക്കുറിച്ച് പിണറായി പറഞ്ഞതിനെക്കുറിച്ചായി..അതിനും അദേഹം വിശദീകരണം നല്‍കി .അമേരിക്കന്‍ പ്രധിനിധികള്‍ സീ.പീ.എം അമേരിക്കന്‍ കമ്പനികള്‍ക്ക് എതിരല്ലേ അതിന് ഉദാഹരണം കൊക്കകോള കമ്പനിയാണ്ണന്നും പറഞ്ഞപ്പോള്‍ .അമേരിക്കന്‍ കമ്പനികള്‍ക്ക്‌എതിരല്ല എന്നുംഎന്നാല്‍ ഒരു പ്രദേശത്തെ ജല സ്രോതസ്സ് മുഴുവന്‍ ഊറ്റുന്ന ഇത്തരത്തിലുള്ള കമ്പനികള്‍ക്ക് എതിരെ എന്നും സീ.പീ.എം മുന്നിലുണ്ടാവും എന്നും അദേഹം പ്രധിനിധീകളെ ധരിപ്പിച്ചു.
സീ.പീ.ഏമ്മിന് എതിരെ വാളോങ്ങിയവര്‍ പലരും പിനീട്ഒന്നും പറയാന്നില്ലാതെ നിശബ്ദരായി.
അപോഴാണ്ണ്‍ ഇടിത്തീ പോലെ അടുത്ത ന്യൂസ്‌ കുഞ്ഞാലിക്കുട്ടിക്ക് എന്‍.ഡീ.എഫ്‌ യുമായി വഴി വിട്ട ബന്ധം ഉണ്ടന്ന്‍ മുനീര്‍ അമേരിക്കന്‍ പ്രാധിനിതികളോട് തുറന്ന്‍ പറഞ്ഞു..അതുവരെ വീക്ക്‌ ലീക്സ്‌ ഉയര്‍ത്തി പിടിച്ചവര്‍ കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് ത്തുപ്പാനും വയ്യാത്ത സ്ഥിതിയിലായി ...
അത് തെറ്റാണ് എന്ന്‍ മുനീര്‍ ,അപ്പോള്‍ മറ്റുള്ളവരെ ക്കുറിച്ച് പറഞ്ഞത്‌ ശരിയും തന്നെ ക്കുറിച്ച് പറഞ്ഞത്‌ തെറ്റും,ദൈര്യം മുണ്ടാന്കില്‍ പിണറായിയെപോലെ പറഞ്ഞത്‌ തുറന്ന് പറയാന്‍ മുനീറും തയ്യാറാവണം ...

Monday, August 22, 2011

എന്ത്കൊണ്ട് ഹസാരെ







ഭരിക്കുന്നവരുടെ നാറിയ അഴിമതി കഥകള്‍ ,ഭരിചിരുന്നവര്‍ പലരുംഅഴിമതിയുടെ പേരില്‍ ജയിലില്‍ .അഴിമതിയുടെ നിഴലിലുള്ള പലരാലും ഇപ്പോഴും ഭരിക്കപെടുന്നു സാധരണക്കാരന്‍റെ ദുസ്സഹമായ ജീവിത സ്ഥിതി.പിടിച്ചാല്‍ ക്കിട്ടാത്ത വില .പ്രധാന ഇന്ധനമായ പെട്രോളിന്‍റെ വില നിക്ഷയിക്കാനുള്ള അവകാശം കോര്‍പ്പറേറ്റ്കള്‍ക്ക്‌ ത്തീരെഴുതി കൊടുത്തിരിക്കുന്നു.അവര്‍ അത്‌ ഇഷ്ട്ടം പോലെ ജനങ്ങള്‍ക്ക് മേലെ പ്രയോഗിക്കുന്നു .ഇതിനെതിരെ എല്ലാം പ്രിതികരിക്കേണ്ട പ്രധാന പ്രതിപക്ഷം അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഴിമതിയില്‍ മുങ്ങിയ മുഖ്യമന്ത്രിക്കെതിരെപോലും നടപടി എടുക്കാന്‍ ക്കഴിയാതെ ഒളിച്ചോടുന്നു.....ഇതിനിടയില്‍ സാധാരണക്കാരന് ക്കിട്ടിയ ഒരു ക്കച്ചിത്തുരുംബാണ്ണ്‍ഹസാരെ . അവര്‍ ഇപ്പോള്‍ അഭിമുഖീകരികുന്ന പ്രധാന പ്രശ്നമ്മാണ്ണ്‍ അദേഹം ഉയര്‍ത്തി ക്കാണ്ണിക്കുന്നത് ,അതുകൊണ്ട് ഇദേഹമ്മല്ല മറ്റാര് മുന്നിട്ടിറങ്ങിയിരുന്നങ്കിലും അതിന്‍റെപ്പിന്നില്‍ ജനങ്ങള്‍ അണി നിരക്കുമായിരുന്നു ...